മാറഞ്ചേരി: മാപ്‌കോ ഖത്തർ മാറഞ്ചേരി റെസിഡന്റ്സ് അംഗമായിരുന്ന ഹംസ മടപ്പാട്ടിനെ അനുസ്മരിച്ചു. മാപ്‌കോ റെസിഡന്റ്സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ലക്കുട്ടി തലക്കാട്ട് (പ്രസി), ഷാജി (സെക്ര), കുഞ്ഞിമുഹമ്മദ് കുന്നംപുള്ളി (വൈസ് പ്രസി), ഷാജി മോൻ (ജോ. സെക്ര), ഇസ്മായിൽ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. മെംബേഴ്സ് വെൽഫെയർ ഫണ്ട്, സംരംഭകത്വം പ്രവർത്തനങ്ങൾക്കുവേണ്ടി മുഹമ്മദലി, ഇസ്മായിൽ, ലത്തീഫ്, മജീദ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചു. മാപ്‌കോ ഖത്തർ കമ്മിറ്റി സെക്രട്ടറി സമീർ കൂളത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബ്ദുല്ലക്കുട്ടി, സമീർ, മുഹമ്മദലി, ഉമർ എന്നിവർ സംസാരിച്ചു. ഷാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.