മെഡിക്കൽ ക്യാമ്പ്

നിലമ്പൂർ: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ റെസിഡൻഷ്യൽ ഹോസ്റ്റലിൽ ആരോഗ്യ ബോധവത്​കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം നിലമ്പൂർ ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിലമ്പൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ കിനാത്തോപ്പിൽ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എ. ജയൻ സ്വാഗതവും സി.ആർ.സി കോഓഡിനേറ്റർ കെ.എസ്. അബ്ദുറഹീം നന്ദിയും പറഞ്ഞു. ഡോ. കെ. ശൈലജ, ഡോ. പ്രസീത, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജയലക്ഷ്മി, ജെ.പി.എച്ച്.എൻ വി. സുനന്ദ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.