ഗൃഹസമ്പര്‍ക്ക പരിപാടി ജില്ലതല ഉദ്ഘാടനം

എടക്കര: ആസാദി കാ അമൃത്​ മഹോത്സവത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ഉയര്‍ത്താനുള്ള ദേശീയ പതാകയുമായി ബി.ജെ.പി ജില്ലയില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എടക്കരയില്‍ നടന്നു. പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്‍. ഭാസ്കരപിള്ളക്ക് പതാക കൈമാറി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത്, ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍നാഥ്, വൈസ് പ്രസിഡന്റ് കെ.സി. വേലായുധന്‍, ഐ.ടി സെല്‍ ജില്ല കണ്‍വീനര്‍ രമേശ് നായര്‍, ടി. ജനാർദനന്‍ എന്നിവര്‍ സംബന്ധിച്ചു. ആഗസ്റ്റ്​ 12 വരെയാണ് ഗൃഹസമ്പര്‍ക്കവും തിരംഗായാത്രയുടെ ഭാഗമായി ബൈക്ക് റാലിയും പദയാത്രയും സംഘടിപ്പിച്ചിട്ടുള്ളത്. 13 മുതല്‍ 15 വരെ ഓരോ ബൂത്തിലും പതാകകള്‍ ഉയര്‍ത്തുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.