ഒരാഴ്ചക്കിടെ പിടിയിലായത് രണ്ട് ജീവനക്കാർ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ വീണ്ടും ജീവനക്കാരൻ പിടിയിൽ. ശുചീകരണ വിഭാഗത്തിലെ തൊഴിലാളിയായ മലപ്പുറം കൊളക്കാട്ടുചാലിൽ സ്വദേശി കെ. സൈനുൽ ആബിദിനെയാണ് (27) തിങ്കളാഴ്ച എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാളിൽനിന്ന് 1680 ഗ്രാം സ്വർണമിശ്രിതം വേർതിരിച്ചെടുത്തു. അന്താരാഷ്ട്ര ടെർമിനലിലെ എമിഗ്രേഷൻ ഹാളിലെ ശൗചാലയത്തിൽ വിദേശത്തുനിന്ന് എത്തിയ യാത്രക്കാരൻ രണ്ട് പാക്കറ്റിലായി സ്വർണമിശ്രിതം ഉപേക്ഷിച്ചിരുന്നു. ഈ സ്വർണം പുറത്തെത്തിക്കുന്നതിനിടെയാണ് സൈനുൽ ആബിദ് പിടിയിലായത്. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ച മുമ്പും ജീവനക്കാരനെ സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീമാണ് 1.19 കോടി രൂപയുടെ സ്വർണവുമായി ഒരാഴ്ച മുമ്പ് കേന്ദ്ര വ്യവസായ സുരക്ഷസേന (സി.ഐ.എസ്.എഫ്) പരിശോധനയിൽ കുടുങ്ങിയത്. ഫോട്ടോ: mpg gold sainul abideen: സൈനുൽ ആബിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.