നെൽവിത്ത് വിതരണം ചെയ്തു

എടപ്പാൾ: മുണ്ടകൻ കൃഷിക്ക് . എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മാണൂർ കായൽ, പയംകുളം കായൽ, വെഞ്ചാലിപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ടകൻ നെൽകൃഷി നടത്തുന്നതിന് പൊന്മണി, ഉമ വിത്തുകളാണ്​ വിതരണം നടത്തിയത്​. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ. പ്രഭാകരന്‍റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. സുബൈദ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ എം.വി. വിനയൻ സ്വാഗതം പറഞ്ഞു. വികസന സ്ഥിരം സമിതി ചെയർപേഴ്സൻ ക്ഷമ റഫീഖ്, പി. സ്വാമിനാഥൻ, വേലായുധൻ കല്ലാട്ടയിൽ, സി.പി. അഭിലാഷ് എന്നിവർ സംസാരിച്ചു. Photo: കർഷകർക്ക് നെൽവിത്ത് വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.