കിറ്റ്​ വിതരണം

വളാഞ്ചേരി: ഉപജില്ലയിലെ കിടപ്പിലായ കുട്ടികൾക്കുള്ള പഠനക്കിറ്റിന്‍റെ കുറ്റിപ്പുറം ബി.ആർ.സിതല ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. ഹരീഷ്, ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടിവ് അംഗം വി.പി. അലി അക്ബറിന്​ നൽകി നിർവഹിച്ചു. വടക്കുംപുറം എ.യു.പി സ്കൂളിലെ കിടപ്പിലായ നാല് കുട്ടികൾക്കുള്ള പഠനക്കിറ്റുകൾ സ്പെഷൽ എജുക്കേറ്റർ ടി.കെ. സാജിത, വി.പി. അലി അക്ബർ എന്നിവർ ഏറ്റുവാങ്ങി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മറ്റു പഠനസഹായത്തിനും ഉതകുന്ന തരത്തിലെ കളിയുപകരണങ്ങളും മറ്റുമാണ് കിറ്റിലുള്ളത്. ബി.പി.സി ടി. അബ്ദുസ്സലീം, പി.പി. ഹൈദരലി, ട്രെയിനർമാരായ എസ്. അച്യുതൻ, വി. ജഗദീഷ്, സ്പെഷൽ എജുക്കേറ്റർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. MP VNCY 3 AEO Hareesh.jpg: കിടപ്പിലായ കുട്ടികൾക്കുള്ള പഠനക്കിറ്റ്​ വിതരണത്തിന്‍റെ കുറ്റിപ്പുറം ബി.ആർ.സിതല ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. ഹരീഷ്, വി. പി. അലി അക്ബറിന്​ കൈമാറി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.