റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രികന് പരിക്ക്

കീഴാറ്റൂർ: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. പൂപ്പലം സ്വദേശി മുഹമ്മദ്‌ ശിഹാബുദ്ദീനാണ് (40) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് അപകടം. പട്ടിക്കാട്-വടപുറം പാതയിൽ പൂന്താനം ബസ് സ്റ്റോപ്പിന് സമീപം റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. അപകടമേഖലയായ ഇവിടെ ബൈക്കുകൾ അപകടത്തിൽപെടുന്നത് പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.