മലപ്പുറം: ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് മാറാക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്ന അബ്ബാസലിയുടെ നിര്യാണത്തിൽ ഡി.എ.പി.എൽ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മനാഫ് മേടപ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. നസീർ മേലേതിൽ, മുസമ്മിൽ ഹുദവി സി.വി.എം. ബാവ, ബഷീർ കൈനാടൻ, അലി മൂന്നിയൂർ, ഷഫീഖ് പാണക്കാടൻ, സുബൈർ ചേലേമ്പ്ര, റഷീദ് മമ്പാട്, യൂനുസ് പടിക്കൽ, മൊയ്തീൻ പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. അനുസ്മരണ സംഗമം മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണ സംഗമം കൂറ്റമ്പാറ അബ്ദറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സി.കെ.യു. മൗലവി മോങ്ങം അധ്യക്ഷത വഹിച്ചു. പി.എം. മുസ്തഫ കോഡൂര്‍, സലാഹുദ്ദീന്‍ ബുഖാരി, പി.എസ്.കെ. ദാരിമി എടയൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ.പി. ജമാല്‍, അലിയാര്‍ വേങ്ങര എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.