ചാവക്കാട്: കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റും രക്ഷക്കായി മുനക്കക്കടവ് അഴിമുഖം കേന്ദ്രീകരിച്ച് സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. കഴിഞ്ഞ ദിവസം ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. എന്‍.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് വിഷയം അവതരിപ്പിച്ചത്. കടപ്പുറം പഞ്ചായത്തില്‍ കടലേറ്റം രൂക്ഷമാണെന്നും ഇതിന് പരിഹാരം നിര്‍ദേശിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തുൾപ്പെടെയുള്ള തീരപ്രദേശം കടലെടുത്തുപോകാന്‍ സാധ്യതയുള്ള ഭീകര സാഹചര്യമാണുള്ളതെന്നും കടലേറ്റം ചെറുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും ടി.എന്‍. പ്രതാപന്‍ എം.പിയുടെ പ്രതിനിധി ഇര്‍ഷാദ് കെ. ചേറ്റുവ യോഗത്തില്‍ ആവശ്യപ്പെട്ടു. ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വില്ലേജ് ഓഫിസുകളില്‍ ഭൂവുടമകളില്‍നിന്ന് പണം വാങ്ങുന്നതായി വ്യാപക പരാതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പണം കൈപറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഇതിന് മറുപടിയായി തഹസില്‍ദാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ജല അതോറിറ്റി പൈപ്പിടാന്‍ പൊളിച്ച റോഡുകളിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാവുന്നത് വീണ്ടും ചര്‍ച്ചയായി. പൊലീസില്ലാത്ത സ്റ്റോപ്പുകളിൽ വിദ്യാർഥികളെ സ്വകാര്യ ബസുകൾ കയറ്റാൻ മടിക്കുന്നതായി എൽ.ജെ.ഡി പ്രതിനിധി തുളസിദാസ് പെരിയമ്പലം പരാതിപ്പെട്ടു. വിദ്യാർഥികളെ കയറ്റാൻ മടിക്കുന്ന ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടൽ കാണാനെത്തുന്ന സഞ്ചാരികൾ കടലിലിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നെന്നും ശക്തമായ നിയന്ത്രണം വേണമെന്നും ജനതാദൾ നേതാവ് കെ.എം. ഹൈദരലിയും ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി.കെ. ഷാജി യോഗം നിയന്ത്രിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു, ജില്ല പഞ്ചായത്ത് അംഗം അഡ്വ. വി.എം. മുഹമ്മദ് ഗസാലി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. ഹൈദരലി, തുളസിദാസ് അണ്ടത്തോട്, ടി.പി. ഷാഹു, കെ.എച്ച്. ഷാഹു തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫോട്ടോ: TCC CKD Taluk Vikana Samithi ചാവക്കാട് താലൂക്ക് വികസന സമിതിയിൽ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.