തെച്ചിയില്‍ ഷണ്‍മുഖനും കുരഞ്ഞിയൂര്‍ മണിക്കും പുരസ്കാരം നൽകി

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്‍റെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്കാരം തെച്ചിയില്‍ ഷണ്‍മുഖനും കല്ലൂര്‍ ശങ്കരൻ സ്മാരക പുരസ്കാരം കുരഞ്ഞിയൂര്‍ മണിക്കും ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമ്മാനിച്ചു. രാമകൃഷ്ണന്‍ ഇളയത്, മണികണ്ഠന്‍ കല്ലാറ്റ്, കെ. നാരായണന്‍ നായർ, പാലിയത്ത് വസന്തമണി എന്നിവർക്കും പുരസ്കാരങ്ങൾ നൽകി. കവി ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ തിളങ്ങിയ ശിൽപി എളവള്ളി നന്ദന്‍, പാനപൂജ വാദ്യകലാകാരന്‍ ചിന്നപ്പന്‍ നായര്‍, വാദ്യവിദ്വാന്മാരായ കലാനിലയം കമല്‍നാഥ്, എടക്കളത്തൂര്‍ അജി എന്നിവരെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ആദരിച്ചു. പാനയോഗം പ്രസിഡന്‍റ് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. തായമ്പക വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ.പി. ഉദയന്‍, ശോഭ ഹരിനാരായണന്‍, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശന്‍, ജനു ഗുരുവായൂര്‍, വി.പി. ഉണ്ണികൃഷ്ണന്‍, ആര്‍. ജയകുമാര്‍, പി.കെ. രാജേഷ് ബാബു, ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ്, മണലൂര്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.