പൂരപ്രേമി സംഘം അവാർഡുകൾ വിതരണം ചെയ്തു

തൃശൂരിന് നവ്യാനുഭവം പകർന്ന് 'ചെപ്പും പന്തും' തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരപ്രേമി സംഘം നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്‍റെയും പൂരപ്രേമി സംഘം അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന്‍റെയും വിതരണം തൃശൂരിൽ നടന്നു. മജീഷ്യൻ പ്രഫ. കുറ്റ്യാടി നാണു അവതരിപ്പിച്ച പാരമ്പര്യരീതിയിലുള്ള ജാലവിദ്യ ചെപ്പും പന്തും അവതരണവുമുണ്ടായി. അവാർഡ് വിതരണ ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡന്‍റ്​ ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും മുൻ എം.എൽ.എയുമായ ടി.വി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. മനീഷ് ചേമഞ്ചേരി, ശ്രീകാന്ത് മേനോൻ, വസുധ വാസുദേവൻ എന്നിവർ ഫോട്ടോഗ്രഫി ഒന്നാം സമ്മാനങ്ങൾ ഏറ്റുവാങ്ങി. കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ. പ്രസാദ്, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്‍റ്​ വിജയരാഘവൻ, തിരുവമ്പാടി ദേവസ്വം ജോ. സെക്രട്ടറി എം. രവികുമാർ പൂരപ്രേമി സംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ എന്നിവർ സംസാരിച്ചു. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ സ്വാഗതവും ട്രഷറർ പി.വി. അരുൺ നന്ദിയും പറഞ്ഞു. tct-chr1 തൃശൂർ പൂരപ്രേമി സംഘത്തിന്‍റെ വിദ്യാഭ്യാസ അവാർഡ് വിതരണം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.