മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വട്ടമ്പലത്ത് സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. പിക്അപ് വാന്‍ ഡ്രൈവര്‍ കൈതച്ചിറ സ്വദേശി ശഫീഖ് (29), ഒപ്പമുണ്ടായിരുന്ന തച്ചനാട്ടുകര പുത്തൂര്‍ സ്വദേശി അബൂബക്കര്‍ (30), ബസ് യാത്രക്കാരായ അരിയൂര്‍ സ്വദേശിനികളായ നസീറ (22), ഹന്നത്ത് (22), അരക്കുപറമ്പ് സ്വദേശി ഹമീദ് (45), പൊമ്പ്ര സ്വദേശിനി പുഷ്പ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടാണ് അപകടം. മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് വന്ന സ്വകാര്യബസും എതിര്‍ദിശയില്‍ വന്ന പിക്അപ് വാനും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്അപ് വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴക്കാലം തുടങ്ങിയതോടെ ദേശീയപാതയില്‍ അപകടം വര്‍ധിക്കുന്നുണ്ട്. നവീകരണം പൂര്‍ത്തിയാകാത്ത ഭാഗത്തെ റോഡിന്റെ തകര്‍ച്ചയും കാരണമാകുന്നതായാണ് ആക്ഷേപം. വ്യാഴാഴ്ച തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.