ബി.എസ്.എൻ.എൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതി

കീഴാറ്റൂർ: പഞ്ചായത്തിലെ തച്ചിങ്ങനാടം പ്രദേശത്ത് . ഒന്നര ആഴ്ചയായി ഇതേ അവസ്ഥയാണ്​. ഇതോടെ ഉപഭോക്താക്കൾ ദുരിതത്തിലാണ്. 2ജി സിം ഉപയോഗിക്കുന്നവർക്കാണ് സിഗ്നൽ തീരെ ലഭ്യമല്ലാത്തത്. നിരവധി സാധാരണക്കാർ​ ഇത്തരം സിം കാർഡാണ് ഉപയോഗിക്കുന്നത്. ഫോൺ വിളിക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ബ്ലൂ സ്റ്റാർ സംഗമം കരിങ്കല്ലത്താണി: അൽഐനിലെ കലാകായിക സാംസ്കാരിക സംഘടനയായ ബ്ലൂ സ്റ്റാറിന്റെ സ്ഥാപക അംഗങ്ങളും നിലവിലെ അംഗങ്ങളും കരിങ്കല്ലത്താണിയിൽ ഒരുമിച്ചുകൂടി. ഫൺ ഗെയിംസ്, ഫുട്​ബാൾ, വടംവലി തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു. ഫുട്​ബാളിൽ ബ്ലൂസ്റ്റാർ അൽഐൻ ജേതാക്കളായി. സമാപന സമ്മേളനത്തിൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, ബ്ലൂ സ്റ്റാർ സെക്രട്ടറി ഹുസൈൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ജാബിർ ബീരാൻ, ചീഫ് പട്രോൺ പി.കെ. ബഷീർ, ബഷീർ പൊന്നേത്ത്, പി.എ. റഷീദ്, ട്രഷറർ ബഷീർ, മുൻ വൈസ് പ്രസിഡന്റ് അഷ്റഫ്, ബ്ലൂ സ്റ്റാർ ഫൗണ്ടർ അംഗമായ ഹൈദർ സാഹിബ്, ബ്ലൂ സ്റ്റാർ ഫുട്​ബാൾ മുൻ ക്യാപ്റ്റൻമാരായ കബീർ, റഹ്മാൻ, പി. റഷീദ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ അൽഐൻ ഇന്ത്യൻ സോഷ്യൽ പ്രസിഡന്റും വിശിഷ്ട അതിഥിയുമായ മുബാറക് മുസ്തഫയെ പൊന്നാടയണിച്ചു. പി.ടി. ഇക്ബാൽ, പി. ജാഷിദ്, കോയ മാസ്റ്റർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. പടം al ain - അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫയെ ബ്ലൂ സ്റ്റാർ പ്രവർത്തകർ പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.