അറിവ് മനുഷ്യരുടെ നന്മക്ക്​ -എം.ഐ. അബ്ദുൽ അസീസ്

ശാന്തപുരം: അറിവുകൊണ്ട് ലക്ഷ്യംവെക്കുന്നത് എല്ലാ മനുഷ്യരുടെയും നന്മയാണെന്നും ആത്മാഭിമാനത്തോടെ നിലനിൽക്കാൻ കഴിയുന്ന ഒരു സമൂഹമായി ഇസ്​ലാമിക സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയണമെന്നും ജമാഅത്തെ ഇസ്​ലാമി കേരള അമീറും ശാന്തപുരം മഹല്ല് ഖാദിയുമായ എം.ഐ. അബ്ദുൽ അസീസ്. ശാന്തപുരം കരുവമ്പാറയിൽ എ.എം.ഐ ഈവനിങ്​ മദ്‌റസ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ആഭാസമായി മാറുന്ന ദുരവസ്ഥയാണിന്ന്​. ജെൻഡർ ന്യൂട്രാലിറ്റി എന്നത് കേൾക്കാൻ സുന്ദരമായ ഒരു ആശയമായിത്തോന്നും. തീർച്ചയായും സ്ത്രീക്ക് അവളുടെ അവകാശങ്ങളും പുരുഷന് അവന്‍റെ അവകാശങ്ങളും വകവെച്ചുനൽകേണ്ടതുണ്ട്. എങ്കിലും പുരുഷന് സ്ത്രീയാകാനോ സ്ത്രീക്ക് പുരുഷനാകാനോ സാധ്യമല്ല. അത് പ്രകൃതിയുടെ വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു. മഹല്ല് അസി. ഖാദിമാരായ എം.ടി. മൊയ്തീൻ മൗലവി, സി.കെ. അബ്ദുല്ല മൗലവി, എം.ടി. കുട്ടി ഹസ്സൻ മാസ്റ്റർ, കെ.പി. ലുഖ്മാൻ, എം.ഇ. ബാസിം, കെ.പി. സലീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പടം mc mltr 1 madrasa ശാന്തപുരം കരുവമ്പാറയിൽ എ.എം.ഐ ഈവനിങ് മദ്‌റസ ഉദ്ഘാടനം എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.