കൽപകഞ്ചേരി: എൻ.എസ്.എസ് മികച്ച പ്രോഗ്രാം ഓഫിസറായി സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം നേടിയ വളവന്നൂർ അൻസാർ അറബിക് കോളജ് അസിസ്റ്റൻറ് പ്രഫസർ ഡോ. സി. മുഹമ്മദ് റാഫിയെ പൂർവ വിദ്യാർഥി കൂട്ടായ്മയായ അസോസിയേഷൻ ഓഫ് വളവന്നൂർ അൻസാർ അറബിക് കോളജ് ഓൾഡ് സ്റ്റുഡൻസ് (അവാക്കോസ്) ആദരിച്ചു. പ്രിൻസിപ്പൽ പ്രഫ. സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അവാക്കോസ് പ്രസിഡന്‍റ് ടി.പി. അബ്ദുൽ കരീം . ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം.എ. റഫീഖ്, എം.എ. സഈദ്, ടി. ഇബ്രാഹീം അൻസാരി, എം. അബ്ദുറബ്ബ്, പി.സി. കുഞ്ഞിമുഹമ്മദ്, എം. അഫ്സൽ അബ്ദുൽ ഖാദർ, റസാഖ് എന്നിവർ സംസാരിച്ചു. പടം: ഡോ. സി. മുഹമ്മദ് റാഫിക്ക് ടി.പി. അബ്ദുൽ കരീം ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.