പി.എൻ. പണിക്കർ ദേശീയ മാസാചരണം

കാളികാവ്: പി.എൻ. പണിക്കർ ദേശീയ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം, സംസ്കൃതം, ഗണിതം ക്ലബുകളുടെയും സ്കൂൾ എസ്.പി.സി-ജെ.ആർ.സി എന്നിവയുടെയും ആഭിമുഖ്യത്തിൽ മഞ്ഞപ്പെട്ടി പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വി.പി. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ബി.ആർ ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ എം. മനോജ് ഉദ്ഘാടനം ചെയ്തു. കെ.എം. പ്രേമാനന്ദൻ കാരാക്കുറിശ്ശി നേതൃത്വം നൽകി. മികച്ച ക്ലാസ് ലൈബ്രറികൾക്ക് ചടങ്ങിൽവെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. യുവകവിയും വിദ്യാലയത്തിലെ അധ്യാപകനുമായ അനീഷ് പന്തലായനി എഴുതിയ കവിത സ്കൂൾ വിദ്യാർഥിനി അഭിനയ അവതരിപ്പിച്ചു. വിവിധ ക്ലബ് കൺവീനർമാരായ ഫേബ കെ. സോളമൻ, കെ. ഷിജിഷ, കെ.സി. രജനി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. ബൈജു സ്വാഗതവും സുനി ചാക്കോ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.