പുന്നയൂർക്കുളം: കാലുഷ്യം മാറി മനസ്സ് ശാന്തമാക്കാൻ വായനയിലൂടെ സാധിക്കുമെന്നും മനുഷ്യനെ മനുഷ്യനാക്കുന്നത് വായനയാണെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രങ്ങളെ നിരാകരിക്കാൻ പ്രാപ്തമാക്കുന്ന വായന സംസ്കാരമാണ് വീണ്ടെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുന്നയൂർക്കുളം അൻസാർ കോളജ് വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻസാർ ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒ ഡോ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. സാംസ്കാരിക സംഗമം പുന്നയൂർക്കുളം പഞ്ചായത്ത് പ്രഡിഡന്‍റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ.കെ. നിസാർ, അബ്ദുൽ പുന്നയൂർക്കുളം, മുഹമ്മദുണ്ണി, അബ്ദുസ്സമദ് അണ്ടത്തോട് എന്നിവർ സംസാരിച്ചു. അൻസാർ കോളജ് അഡ്മിനിസ്ട്രേറ്റർ പി. ജലീൽ സ്വാഗതവും പ്രിൻസിപ്പൽ ഇൻ-ചാർജ് ജംഷീന നന്ദിയും പറഞ്ഞു. TCC CKD Ansar reading room പുന്നയൂർക്കുളം അൻസാർ കോളജിന്‍റെ വായനശാല എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.