മലപ്പുറം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള മോർച്ച ജില്ല കമ്മിറ്റി മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച ജില്ല പ്രസിഡന്‍റ് ദീപ പുഴക്കൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റുമാരായ അജിത അരവിന്ദൻ, അശ്വതി ഗുപ്തകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ മല്ലിക, സുനിത ചന്ദ്രശേഖരൻ, വസന്ത, സുനിത ചന്ദ്രൻ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ബി. രതീഷ്, കെ.സി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. പടം- mm morcha vicharana സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സിവിൽ സ്റ്റേഷന് മുന്നിൽ മഹിള മോർച്ച സംഘടിപ്പിച്ച ജനകീയ വിചാരണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.