ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

12 ബസുകൾക്കെതിരെ നടപടി തിരൂരങ്ങാടി: ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾ സൂക്ഷിക്കുക. കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്​സ്​മെന്‍റ്​ വിഭാഗം പിന്നാലെയുണ്ട്. അവധിദിവസങ്ങളിലും രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെയാണ് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്​സ്​മെന്‍റ്​ രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ട്രിപ്പ് മുടക്കുന്നതുമൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. അവധിദിവസങ്ങളിലും ഉച്ച സമയങ്ങളിലും ഇത്തരത്തിൽ ബസുകൾ ട്രിപ്പ് മുടക്കുന്നത് പതിവാണ്. ഇതേ തുടർന്നാണ് ജില്ല ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ 12 ബസുകൾക്കെതിരെ നടപടിയെടുത്തു. 65,000 പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.