വടശ്ശേരിയിൽ ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

എടവണ്ണ: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ വടശ്ശേരിയിൽ പിക്​അപ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ എടവണ്ണ ഭാഗത്തുനിന്ന് എത്തിയ പിക്​അപ് വാനും അരീക്കോട് ഭാഗത്തുനിന്ന് എത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്അപ് വാനിൽ അകപ്പെട്ട ഡ്രൈവറെ നാട്ടുകാരുടെ അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ സാധിച്ചത്. വിളയിൽ സ്വദേശി അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ പിക്അപ് വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. എടവണ്ണ പൊലീസ്, തിരുവാലി അഗ്​നിരക്ഷാസേന​, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. MN EDVANNA ACCIDENT NEWS വടശ്ശേരിയിൽ അപകടത്തിൽ തകർന്ന പിക്അപ് വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.