കരുവാരകുണ്ട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിന് ഈ മാസം 30നകം ഇ.കെ.വൈ.സി, ലാൻഡ് വെരിഫിക്കേഷൻ എന്നിവ നടത്തണം. പുതിയ നികുതി രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, പദ്ധതിക്ക് നൽകിയ നമ്പറിലുള്ള ഫോൺ എന്നിവ സഹിതം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ഓൺലൈൻ വഴിയല്ലാതെ നികുതി അടക്കുന്ന ഗുണഭോക്താക്കൾക്ക് സർക്കാറിൽനിന്നുള്ള തീരുമാനം വന്ന ശേഷമേ ലാൻഡ് വെരിഫിക്കേഷൻ നടത്താൻ കഴിയൂവെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.