ജാഗ്രതൈ, തെരുവുനായുണ്ടേ !

നഗരത്തിൽ വീണ്ടും തെരുവുനായുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക് കുന്നംകുളം: നഗരത്തിൽ വീണ്ടും തെരുവുനായുടെ ആക്രമണം. മൂന്ന് ദിവസത്തിനകം മൂന്നിടത്താണ് ആക്രമണമുണ്ടായത്. തുറക്കുളം മത്സ്യമാർക്കറ്റിലുണ്ടായ തെരുവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് കടിയേറ്റു. ചിറ്റഞ്ഞൂർ സ്വദേശി അനൂപ്, എൻ.കെ.കെ ഫിഷ് കമ്പനി ജീവനക്കാരനായ അമീർ എന്നിവർക്കാണ് പരിക്കേറ്റത്. മാർക്കറ്റിൽ കഴിഞ്ഞ വൈകീട്ട്​ ഏഴിനായിരുന്നു സംഭവം. അൽഅമീൻ ഫിഷ് കമ്പനി ജീവനക്കാരനായ വെള്ളറക്കാട് സ്വദേശി ഷെമീറിനുനേരെ ആക്രമണമുണ്ടായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വടക്കാഞ്ചേരി റോഡിലെ സുദർശൻ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുഷ്പാകരൻ, വഴിയാത്രക്കാരനായ ചങ്ങരംകുളം സ്വദേശി അബ്ദുറസാഖ് എന്നിവർക്കും കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ്​ കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക്​ സ്കൂൾ കോമ്പൗണ്ടിൽനിന്ന്​ നായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നഗരത്തിൽ തെരുവുനായ്ക്കൾ അലയുന്നത് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.