പാലക്കാട്: സർക്കാർ ചെലവിൽ പരിശീലനം ലഭിച്ച കാഡറ്റുകളെ സൃഷ്ടിച്ച് വംശഹത്യ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ് അഗ്നിപഥ് പദ്ധതി യെന്നാരോപിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ ഗേറ്റിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റഷാദ് പുതുനഗരം, സാബിത് മേപ്പറമ്പ്, സമദ് പുതുപ്പള്ളിതെരുവ്, താഹ മുഹമ്മദ്, പ്രവർത്തകരായ അമീൻ സുലൈമാൻ, സയ്യിദ് ഖുതുബ്, അഫ്സൽ, അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. സ്‌റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സുൽത്താൻ പേട്ട വഴി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.