താനൂർ: പ്രവാചക നിന്ദക്കെതിരെയും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചു കൊന്നും വീടുകൾ തകർത്തും നേരിടുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെയും താനൂർ ബസ് സ്റ്റാൻഡ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പ്രാർഥനക്കു ശേഷം താനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. താനൂർ ബസ് സ്റ്റാൻഡ് മസ്ജിദ് പരിസരത്ത് ആരംഭിച്ച പ്രതിഷേധ പ്രകടനം താനൂർ ജങ്ഷനിൽ സമാപിച്ചു. ബസ് സ്റ്റാൻഡ് മസ്ജിദ് ഖത്തീബ് സി.ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി. എം.സി. അബൂബക്കർ, സി.പി. മുഹമ്മദ്, സി. അബ്ദുല്ലത്തീഫ്, സി. ജലീൽ, യു.എൻ. സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.