കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കോഴിക്കോട് പ്രിവന്‍റിവ് കസ്റ്റംസ് മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നാല് യാത്രക്കാരിൽനിന്ന് ആറ് കിലോ സ്വർണം പിടിച്ചത്. ചൊവ്വാഴ്ച പുലർച്ച നാലിന് ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിലെത്തിയ വയനാട് സ്വദേശി അഷ്കറിൽനിന്ന് ഒന്നര കിലോ, മലപ്പുറം സ്വദേശി സൈഫുദ്ദീനിൽനിന്ന് 1.8 കിലോ, മഞ്ചേരി സ്വദേശി അഷ്റഫിൽനിന്ന് രണ്ട് കിലോയും ബുധനാഴ്ച ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ പേരാമ്പ്ര സ്വദേശി മുഹമ്മദ് സജിത്തിൽനിന്ന് 692 ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അഷ്കർ, സൈഫുദ്ദീൻ എന്നിവർ തകിടുകളാക്കി എമർജൻസി ലൈറ്റിന്‍റെ ബാറ്ററി കെയ്സിനുള്ളിലും അഷ്റഫ് തകിടുകളാക്കി ബ്ലൂടൂത്ത് സ്പീക്കറിന്‍റെ ബാറ്ററി കെയ്സിനുള്ളിലുമാണ് ഒളിപ്പിച്ചത്. അഷ്റഫിൽനിന്ന് രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചത്. ഇയാളെ കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൂപ്രണ്ടുമാരായ പ്രവീൺകുമാർ, ബഷീർ അഹമ്മദ്, സലീൽ, പ്രകാശ്, ഇൻസ്പെക്ടർമാരായ പ്രതീഷ്, മുഹമ്മദ് ഫൈസൽ, കപിൽ, വിഷ്ണു, ഹെഡ് ഹവിൽദാർ മോഹനൻ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.