വിദ്യാർഥികളെ അനുമോദിച്ചു

എടവണ്ണ: പത്തപ്പിരിയം മണ്ണുംകാട്ക്കുന്ന് മദ്​റസയിൽനിന്ന് കെ.എൻ.എം പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മദ്​റസ വാർഷിക ജനറൽ ബോഡി അനുമോദിച്ചു. ആറഞ്ഞിക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം മുൻ പ്രസിഡന്റ് കെ. അബ്ദുറഹീം മദനി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വി. മുഹമ്മദ്‌ മുൻഷി, ഫിറോഷ്, നിഷ ടീച്ചർ, എ. നിയാസ്, അറയിലാകത്ത് നൗഷാദ്, കദീജ കാരപ്പുറം, കെ. തൗഫീഖ്, റഹീം, വടക്കൻ അബ്ദുൽ ഗഫൂർ, കടൂരൻ ശാഹിദ മോൾ, എകരത്ത് സുഹ്‌റ, മൻസൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.