മിനി ബസ് ഫ്ലാഗ് ഓഫ് ചെയ്തു

കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂളിലേക്ക് മാനേജ്മെന്‍റ്​ പുതുവത്സരസമ്മാനമായി നൽകിയ മിനി ബസ് ഒന്നാം ക്ലാസ് വിദ്യാർഥിനി ഹാരിസ ഖാത്തൂൺ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ വി.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. കറസ്പോണ്ടന്‍റ്​ മാനേജർ സി.സി. ഷമീർ, മാനേജ്മെന്‍റ്​ പ്രതിനിധി സി.സി. ഷഫീഖ് എന്നിവർ ചേർന്ന് ഡ്രൈവർ പി.കെ. കോയക്കുട്ടിക്ക് താക്കോൽ കൈമാറി. പ്രധാനാധ്യാപകൻ വി.പി. അലി അക്ബർ, പി.ടി.എ മുൻ പ്രസിഡന്‍റ്​ എ.പി. നാസർ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം ടി. മജീദ്, എൻ. സുലൈമാൻ, കെ. യൂസുഫ്, ഇ.ടി. ഉമ്മർകുട്ടി, വി.പി. ഉസ്മാൻ, വി.പി. മനാഫ്, വി.പി. അബ്ദുൽസലാം, എസ്.എൽ. അനൂപ്, എൻ. യൂനുസ്, വി.പി. അഷ്‌കർ അലി തുടങ്ങിയവർ സംബന്ധിച്ചു. MP VNCY 3 Aups Vadakumpuram.jpg വടക്കുംപുറം എ.യു.പി സ്കൂളിലേക്ക് മാനേജ്മൻെറ് നൽകിയ മിനി ബസ് ഒന്നാം ക്ലാസ് വിദ്യാർഥിനി ഹാരിസ ഖാത്തൂൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.