മാറഞ്ചേരി: സി.പി.എം മാറഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫിസായ ഇ. കേശവേട്ടൻ അച്യുതൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ കരിഓയിൽ പ്രയോഗം. ചൊവ്വാഴ്ചയാണ് ഓഫിസിലേക്ക് കരി ഓയിൽ ഒഴിച്ചതായി കണ്ടത്. സ്മാരക മന്ദിരത്തിന് മുൻവശത്തും പ്രധാന വാതിലിന് മുകളിലും കരിഓയിൽ ഒഴിച്ച നിലയിലാണ്. കാലത്ത് വരെ വാതിലിന് മുകളിൽ കരിഓയിൽ കണ്ടില്ലെന്നും ഉച്ചയോടെയാണ് ഇത്തരം പ്രവൃത്തി നടന്നതെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.പി. വാസു പറഞ്ഞു. കോൺഗ്രസ് ആഹ്വാനം ചെയ്ത കരി ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തിന് ശേഷമാണ് കരി ഓയിൽ ഓഫിസിൽ ഒഴിച്ചതായി കണ്ടതെന്നും എന്നാൽ, പ്രകടനത്തിന്റെ ഭാഗമായല്ല ഇത്തരം പ്രവൃത്തി നടന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് കരിഓയിൽ ഒഴിച്ചതെന്ന് സി.പി.എം ആരോപിച്ചു. Photo: MPPNN6 സി.പി.എം മാറഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ കരി ഓയിൽ ഒഴിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.