കട കത്തിനശിച്ചു

ചങ്ങരംകുളം: ഹൈവേ ജങ്​ഷനിൽ ആലംകോട് പഞ്ചായത്ത് റോഡിലെ കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചുവന്ന ഇലക്ട്രിക് മെക്കാനിക് ഷോപ്​ തിങ്കളാഴ്ച പുലർച്ച കത്തിനശിച്ചു. ചിയ്യാനൂർ സ്വദേശി ഷഫീഖിന്‍റെ ഉടമസ്ഥതയിലെ കടയാണ്​ പൂർണമായി കത്തിനശിച്ചത്. ഞായറാഴ്ച രാത്രി കട അടച്ച് പോയ ഷഫീഖ്​ തിങ്കളാഴ്ച പുലർച്ച തുറന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. കബോർഡുകളും സീലിങ്ങും മറ്റു ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചിരുന്നു. കെട്ടിടത്തിലെ മറ്റു മുറികളിലേക്കൊന്നും തീ പടരാതിരുന്നതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. രാത്രി ആയതിനാലും തീ പുറത്തേക്ക് പടരാതിരുന്നതുകൊണ്ടുമാണ് സംഭവം പുറത്തറിയാതിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ഫോട്ടോ ചങ്ങരംകുളത്ത് കത്തിനശിച്ച ഇലക്ട്രിക് കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.