തിരുനാവായ: നാവാമുകുന്ദ സ്കൂൾ ഓർമച്ചെപ്പ് കൂട്ടായ്മ കുടുംബസംഗമം വിപുലമായി നടത്താൻ സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം തീരുമാനിച്ചു. സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകൽ, സഹപാഠിയുടെ വീട് നിർമാണത്തിന് സഹായം എന്നിവ കുടുംബസംഗമ ഉപഹാരമായി നടക്കും. 27 വർഷത്തെ അനുഭവങ്ങൾ ക്രോഡീകരിച്ച സുവനീറും പുറത്തിറക്കും. 400 പേരെ പങ്കെടുപ്പിക്കും. സഹപാഠി ടീം നയിക്കുന്ന ഗാനമേളയും അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും അരങ്ങേറും. പഞ്ചായത്ത് അംഗം ഫക്രുദ്ദീൻ അലി കൊട്ടാരത്ത് യോഗം ഉദ്ഘാടനം ചെയ്തു. പി.പി. ഷബീർ അധ്യക്ഷത വഹിച്ചു. സി.പി. സുലൈമാൻ, നാസർ കൊട്ടാരത്ത്, കെ.പി. ഇബ്രാഹിം, ടി. ശരീഫ്, വി.പി. ഹസൻ, ഷാഫി നടുവട്ടം, ശാഹുൽ ഹമീദ് പറമ്പിൽ, നുസ്റത്ത്, ജുബൈരിയ, മുഹമ്മദ് ശരീഫ് എടക്കുളം, മുഹമ്മദ് സഫീർ, പി.കെ. ആഫിക്ക് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: ഫക്രുദ്ദീൻ അലി കൊട്ടാരത്ത് (ചെയർ), സി.പി. സുലൈമാൻ, ഷാഹുൽ ഹമീദ് പറമ്പിൽ (വൈസ് ചെയർ), നാസർ കൊട്ടാരത്ത് (ജന.കൺ), ഷാഫി നടുവട്ടം, ഷെരീഫ് ചെമ്പിക്കൽ (ജോ. കൺ), ഷെരീഫ് എടക്കുളം (ട്രഷ). വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.