സായി സ്‌നേഹതീരത്തേക്ക് സമ്മാനപ്പൊതികളുമായി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ

ചെറുകുളമ്പ്: പെരിന്തല്‍മണ്ണ സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലേക്ക്​ സമ്മാനപ്പൊതികളുമായി പൂർവവിദ്യാര്‍ഥി കൂട്ടായ്മയെത്തി. ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ടീം ഫിര്‍സേലേനയുടെ ഭാരവാഹികളാണ് സമ്മാനപ്പൊതികളും ഭക്ഷണവുമായി കുട്ടികളെ കാണാനെത്തിയത്. ആദിവാസി മേഖലയിലെ നഴ്‌സറി മുതല്‍ കോളജ് വിദ്യാര്‍ഥികൾ വരെയുള്ള 65 കുട്ടികളാണ് സായി സ്‌നേഹതീരത്തുള്ളത്. കുട്ടികള്‍ക്കും ഹോസ്റ്റല്‍ അധികൃതര്‍ക്കും ഉച്ചക്കുള്ള വിഭവസമൃദ്ധ സദ്യയും വൈകീട്ടുള്ള ഭക്ഷണവും കൂട്ടായ്മയാണ്​ ഒരുക്കിയത്. തുടര്‍ന്ന് കുട്ടികളുടെ കലാകായിക പരിപാടികളും നടന്നു. എല്ലാവര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിയാണ് ഫിര്‍സേലേന ഭാരവാഹികള്‍ തിരിച്ചുപോയത്. photo: mm sai പെരിന്തല്‍മണ്ണ സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ സമ്മാനപ്പൊതികളുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.