യു.എസ്.എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു

മലപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടന്നുവരുന്ന യു.എസ്.എസ് സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മോഡൽ പരീക്ഷ നടത്തി. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മലപ്പുറം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിൽ അഞ്ഞൂറോളം വിദ്യാർഥികൾ പരീക്ഷ എഴുതി. 'പരീക്ഷപ്പേടി എങ്ങനെ മാറ്റാം' വിഷയത്തെ ആസ്പദമാക്കി ജിയാസ് മുഹമ്മദും ഷബീർ പുള്ളിയിലും മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പ്രതിഷേധിച്ചു ശാന്തപുരം: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ചുമാറ്റിയതിൽ ശാന്തപുരം മഹല്ല് കമ്മിറ്റി വനിത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് യു.ടി. ഫാത്തിമ, ജമാഅത്തെ ഇസ്​ലാമി ശൂറ അംഗം കെ.കെ. ഫാത്തിമ സുഹ്റ, വെട്ടത്തൂർ പഞ്ചായത്ത് 13ാം വാർഡ് മെംബർ റഹ്മത്ത് മോളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.