എസ്.ഐ.ഒ ടീൻസ് മീറ്റ് സമാപിച്ചു

(must) പടപ്പറമ്പ്​/മക്കരപ്പറമ്പ്​: പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് 'ഹഖിലേക്കണയാം' തലക്കെട്ടിൽ എസ്‌.ഐ.ഒ മക്കരപ്പറമ്പ്, പടപ്പറമ്പ് ഏരിയകൾ സംയുക്തമായി പടപ്പറമ്പ് അൽഫാറൂഖ് സ്കൂളിൽ സംഘടിപ്പിച്ച ടീൻസ് മീറ്റ് സമാപിച്ചു. എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, സോളിഡാരിറ്റി പടപ്പറമ്പ് ഏരിയ പ്രസിഡന്റ് ഹാരിസ് രാമപുരം, എസ്‌.ഐ.ഒ പടപ്പറമ്പ് ഏരിയ പ്രസിഡന്റ് അജ്മൽ ഷഹീൻ, ടി. ഫർഹാൻ, ടീൻസ് മീറ്റ് കൺവീനർ അബ്ദുൽ ബാരിഹ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് എസ്‌.ഐ.ഒ ജില്ല സെക്രട്ടറി മുബാരിസ് വളാഞ്ചേരി, ജില്ല ജോ. സെക്രട്ടറി സഹൽബാസ്, ഷിബിൻ റഹ്‌മാൻ, ഫയാസ് ഹബീബ്, നൂറുദ്ദീൻ മമ്പാട്, സാജിദ് പറപ്പൂർ, അദീബ് കൊടുവള്ളി എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് സമാപനം നിർവഹിച്ചു. photo: mm sio എസ്‌.ഐ.ഒ മക്കരപ്പറമ്പ്, പടപ്പറമ്പ് ഏരിയ സംയുക്ത ടീൻസ് മീറ്റ് സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.