പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ ചെറുധാന്യ കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെയും കോയമ്പത്തൂരിലെയും മില്ലറ്റ് വില്ലേജുകൾ സന്ദർശിച്ചു. അഗളി കൃഷിഭവനിൽ നടന്ന പഠന ക്ലാസിൽ മില്ലറ്റ് ഗ്രാമം കൃഷി ഓഫിസർ രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. പൊന്നൻ തേക്കുവട്ട ചെറുധാന്യ കൃഷി നടത്തിപ്പിലെ അനുഭവങ്ങൾ വിശദീകരിച്ചു. മാത്യു സാമ്പാർക്കോട്, മേലേചാവടിയൂരിലെ വട്ടത്തമ്മ എന്നിവരുടെ മാതൃക കൃഷിത്തോട്ടങ്ങൾ സംഘം സന്ദർശിച്ചു. ചാവടിയൂരിലെ കൂത്തോട്ടിൽ ഇക്കോ ഫാമിൽ വെള്ളം സംഭരിച്ച് നിർത്താൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുളവും തോട്ടത്തിലെ വ്യത്യസ്തങ്ങളായ വിളകളും നേരിൽ കണ്ടു. ചെറുധാന്യങ്ങളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് കോയമ്പത്തൂർ കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ സുരേഷ്, ഗോമതി എന്നിവർ ക്ലാസെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മുസ്തഫ, കൃഷി അസി. ഡയറക്ടർ ശ്രീലേഖ, ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ അയമു എന്ന മാനു, ബ്ലോക്ക് അംഗം മുഹമ്മദ് നയീം, എഫ്.പി.ഒ സി.ഇ.ഒ ശിൽപ, ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർമാർ, കൃഷി ഓഫിസർമാർ, കൃഷി അസിസ്റ്റൻറുമാർ, വിവിധ പഞ്ചായത്തുകളിൽനിന്നുള്ള കർഷക പ്രതിനിധികൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പടം: Mcpmna krishi yathra കോയമ്പത്തൂർ കൃഷിവിജ്ഞാൻ കേന്ദ്രയുടെ മുന്നിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് യാത്രസംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.