മുഖ്യമന്ത്രിക്കുനേരെ ചേളാരിയിലും കരി​​ങ്കൊടി; യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനോക്കി

തേഞ്ഞിപ്പലം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേളാരിയിൽ യൂത്ത്​ ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരി​ങ്കൊടി കാണിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സവാദ് കള്ളിയിലിന്റെ നേത്രത്വത്തിലാണ് ചേളാരിയിൽ മുഖ്യമന്ത്രിക്ക്‌ കരിങ്കൊടി കാണിച്ചത്. സവാദ് കള്ളിയിൽ, ഇർഷാദ് അരിയല്ലൂർ, അഫ്സൽ അറീപറ എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്തു നീക്കി. ഫോട്ടോ.VALLIKKUNNI-M7KHYAMATHRIK NERE KARIMKODI മുഖ്യമന്ത്രിക്കുനേരെ ചേളാരിയിൽ കരി​ങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.