കറുത്ത മാസ്​കിന്​ ആദ്യം വിലക്ക്​; പിന്നെ ഒഴിവാക്കി

package കുറ്റിപ്പുറം: കറുത്ത മാസ്ക് ധരിച്ച് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയ പൊതുജനങ്ങളെ ആദ്യം അനുവദിച്ചില്ല. കറുത്ത് മാസ്കിന് പകരം ഉദ്യോഗസ്ഥർ മഞ്ഞ മാസ്ക് നൽകി. എന്നാൽ, പിന്നീട് ഉദ്യോഗസ്ഥർതന്നെ തീരുമാനം പുനഃപരിശോധിച്ചു. അവസാനം എത്തിയ പൊതുജനങ്ങൾക്ക് കറുത്ത മാസ്ക്​ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്ത പല പരിപാടികളിലും കറുത്ത മാസ്ക്​ ധരിക്കാൻ അനുവദിക്കാതിരുന്നത്​ ഏറെ വിവാദമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ തീരുമാനം മാത്രമാണ് ഇതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.