മമ്പാട്: മലർവാടി ബാലസംഘം ജൂൺ 30 വരെ നടത്തുന്ന പരിസ്ഥിതി കാമ്പയിന്റെ മമ്പാട് ഏരിയാതല ഉദ്ഘാടനം മേപ്പാടത്ത് ഒരു കൂട്ടം കർഷകർ നിർവഹിച്ചു. മലർവാടി ക്യാപ്റ്റൻ റിഷാൻ പാലപറമ്പ്, പി. അഷ്മിൽ, വി. അജ്സൽ എന്നിവർക്ക് മമ്പാട് പഞ്ചായത്ത് കർഷക അവാർഡ് ജേതാക്കളായ കെ.പി. മമ്മോട്ടി, കെ.പി. ഷൗക്കത്തലി, എം.കെ. അബ്ദുല്ല എന്നിവർ തൈകൾ കൈമാറി. മുഴുവൻ കുട്ടികൾക്കും തൈകളും വിത്തുകളും വിതരണം ചെയ്തു. പി.എം. അബ്ദുല്ലയുടെ ജൈവ കൃഷിത്തോട്ടം സന്ദർശിച്ചു. മലർവാടി ജില്ല കോഓഡിനേറ്റർ അബ്ദുറഹിമാൻ മമ്പാട് അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റർ കെ.പി. അബ്ദുല്ല സ്വാഗതവും സി. ഹുസൈൻ നന്ദിയും പറഞ്ഞു. Nbr photo Malarvadi -3 പരിസ്ഥിതി കാമ്പയിന്റെ മമ്പാട് ഏരിയാതല ഉദ്ഘാടന ചടങ്ങിൽ മലർവാടി ബാലസംഘം അംഗങ്ങൾക്ക് തൈകൾ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.