പ്രതിഷ്ഠാദിനം ആഘോഷിച്ചു

വടക്കേക്കാട്: ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ . തന്ത്രി അഴകത്ത് ശാസ്ത്ര ശര്‍മന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, സർവൈശ്വര്യ പൂജ എന്നിവ നടന്നു. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് കളമെഴുത്ത്, കളംപാട്ട്, ചുറ്റുവിളക്ക് എന്നിവ ഉണ്ടായി. കപ്പിയൂര്‍ ഗിരീഷ് നമ്പൂതിരി സഹകാര്‍മികനായി. ശശീന്ദ്രന്‍ തേലപ്പുറത്ത്, ടി. ചന്ദ്രശേഖരന്‍, എന്‍.ആര്‍. രാജേഷ്, ടി.വി. ശ്യാം പ്രകാശ്, പി.വി. വിജയന്‍, രമേഷ് ചേമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.