മഞ്ചേരി: പരിസ്ഥിതി പ്രവർത്തകനും സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്‍റുമായ പുൽപറ്റ കളത്തുംപടി സദ്ഗമയ വീട്ടിൽ അഡ്വ. ഷെരീഫ് ഉള്ളത്ത് (56) അന്തരിച്ചു. ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടിൽവെച്ചായിരുന്നു അന്ത്യം. ചൈൽഡ് വെൽഫയർ കമ്മിറ്റി (സി.ഡബ്യൂ.സി) മുൻ ചെയർമാനാണ്. മമ്പാട് എം.ഇ.എസ് കോളജ് യൂനിറ്റ് കെ.എസ്.യു പ്രസിഡന്‍റായി പൊതുപ്രവർത്തനം ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാല യൂനിയൻ കൗൺസിലർ, കെ.എസ്.യു മലപ്പുറം ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി അംഗം, മൈലാടി ഓർഫനേജ് സെക്രട്ടറി, ആൾ കേരള മെഡിക്കൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്, ഇശൽ കലാസാഹിതി സംസ്ഥാന പ്രസിഡന്‍റ്, നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന ട്രെയിനർ, രാജീവ് യൂത്ത് ഫൗണ്ടേഷന്‍റെ പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മങ്കട പള്ളിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ, അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം ചെയ്തു. 1997 മുതൽ മഞ്ചേരി ബാർ അസോസിയേഷനിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. 'നാഴികമണി മുഴങ്ങുന്നു' കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പിതാവ്: ആലി ബാപ്പു. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സക്കീന കടൂരൻ അരീക്കോട് (ക്ലർക്ക്, മുൻസിഫ് കോടതി മഞ്ചേരി). മക്കൾ: സിത്താര, സിദ്ധാർ. സഹോദരൻ: അഷ്റഫ്. mpg charamam shareef ullath : ഷെരീഫ് ഉള്ളത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.