തൃശൂർ: വർഗീയതക്കും വിഘടനവാദത്തിനും എതിരെ ജനതാദൾ (എസ്) നേതൃത്വത്തിൽ ജനകീയ ജാഗ്രത മതേതര സദസ്സുകൾ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'മുറിയരുത്, മുറിക്കരുത് എന്‍റെ ഇന്ത്യയെ' എന്ന സന്ദേശം ഉയർത്തി ശനിയാഴ്ച ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തും. രാവിലെ 10ന് കോർപറേഷൻ ഓഫിസിന് മുന്നിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജോൺ വാഴപിളി, ബിജു കൊച്ചു പോൾ, പ്രിജു ആന്റണി, ജോസഫ് ആളുക്കാരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.