വികസന സെമിനാർ

എടക്കര: ഉല്‍പാദന മേഖലക്ക് ഊന്നല്‍ നല്‍കിയും പാശ്ചാത്തല അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയും മൂത്തേടം ഗ്രാമപഞ്ചായത്തില്‍ 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ജസ്മല്‍ പുതിയറ, അനീഷ് കാറ്റാടി, സെലീന റഷീദ്, ഗ്രാമപഞ്ചായത്തംഗം എ.ടി. റെജി, പഞ്ചായത്ത് സെക്രട്ടറി ഡി. നൗഷാദലി, രജീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഉഷ സച്ചിദാനന്ദന്‍ എന്നിവരും മറ്റു ഗ്രാമപഞ്ചായത്തംഗങ്ങളും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.