ആരോഗ്യ പരിചരണ ശില്‍പശാല

മലപ്പുറം: അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തില്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോ. അശ്വിന്‍ രാജ്, ഡോ. കൃഷ്ണരാജ്, ഹെല്‍ത്ത് ഇന്‍സ്ട്രക്ടര്‍ ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍സായ്മാരായ സിബി ജോസഫ്, ടി.കെ. സുരേഷ്, ഫസലുല്‍ ഹഖ് തുടങ്ങിയവര്‍ ആയോധന കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. വി.കെ. ഹംസ, ഡോ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.