പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. പൊതുസമ്മേളനത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റെജീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. കുഞ്ഞുണ്ണി, ജില്ല പഞ്ചായത്തംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ആനി വിനു, നിഷ അജിത് കുമാർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ, ജില്ല വിദ്യാഭ്യാസ ഓഫിസർ ഡി. ഷാജിമോൻ, തൃത്താല എ.ഇ.ഒ പി.വി. സിദ്ദീഖ്, വിദ്യാകിരണം കോഓഡിനേറ്റർ ടി. ജയപ്രകാശ്, സ്കൂൾ പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡന്റ് പി.കെ. കിഷോർ, വൈസ് പ്രസിഡന്റ് ബാബു നാസർ, എം.പി.ടി.എ പ്രസിഡന്റ് തസ്നി റസാഖ്, എസ്.എം.സി ചെയർമാൻ ശിവൻ, പി. വിജയൻ, സി.വി. സുനിൽ, ടി.എം. കുഞ്ഞുകുട്ടൻ, നൗഷാദ്, കബീർ, ബാലൻ, കെ.സി. കുഞ്ഞൻ എന്നിവർ സംസാരിച്ചു. നവകേരള കർമപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി മൂന്ന് കോടി കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പടം -tcc kkm 1 ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.