ഏഴ് മദ്റസ അധ്യാപകര്‍ക്ക് 'സുവര്‍ണ സേവന അവാര്‍ഡ്'

തേഞ്ഞിപ്പലം: മദ്റസ അധ്യാപന സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച ഏഴ് അധ്യാപകരെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആദരിക്കുന്നു. നിയമാനുസൃതം രേഖകള്‍ ശരിപ്പെടുത്തുകയും മാതൃകാപരമായ സേവനങ്ങള്‍ ചെയ്തവരേയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. കെ.പി. ഹംസക്കോയ മുസ്‌ലിയാര്‍ (കടലുണ്ടി നഗരം റേഞ്ച്), പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ (കുറുമ്പത്തൂര്‍), എന്‍.പി. അബൂബക്കര്‍ മൗലവി (ആരാമ്പ്രം), പി.കെ. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ (തുറയൂര്‍), ടി.പി. ഹംസ മുസ്‌ലിയാര്‍ (പട്ടര്‍കുളം), സി. കുട്ടിഹസന്‍ മുസ്‌ലിയാര്‍ (എടരിക്കോട്), കെ.വി. അബൂബക്കർ മുസ്‌ലിയാര്‍ (പുറത്തൂര്‍) എന്നിവർക്കാണ്​ പുരസ്കാരം. ജൂണ്‍ 14ന് വയനാട് മുട്ടില്‍ ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥി സംഗമത്തില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.