കൺസ്​ട്രക്ഷൻ മെഷിനറി ഓണേഴ്സ്​ സമിതി സംസ്ഥാന സമ്മേളനം

തൃശൂർ: കൺസ്​ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉടമകളെ ക്ഷേമനിധിയിൽ അംഗമാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ്​ വി.കെ.സി മമ്മദ്കോയ. കൺസ്​ട്രക്ഷൻ മെഷിനറി ഓണേഴ്സ്​ സമിതി പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാൻ തോമസ്​ ഫ്രാൻസിസ്​ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്​. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ കെ.എം. ലെനിൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ജില്ല സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, ജില്ല പ്രസിഡന്‍റ്​ ബാബു ആന്‍റണി, വൈസ്​ പ്രസിഡന്‍റ്​ അഡ്വ. കെ.ആർ. അജിത്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ്​ തെക്കേത്തല, രാജൻ ഡയമണ്ട്, ഓർഗനൈസിങ്​ കമ്മിറ്റി ഭാരവാഹികളായ ടി.എ. നാസർ, ടൈറ്റസ്​ മാത്യു എന്നിവർ സംസാരിച്ചു. കൺസ്​ട്രക്ഷൻ രംഗത്തെ പ്രബലവ്യക്തിത്വങ്ങളായ കത്രീനാമ്മ പൂങ്കുന്നം, സരോജിനിയമ്മ ഗുരുവായൂർ, ജോണി ജോർജ്​ തിരുവില്വാമല എന്നിവരെ വി.കെ.സി മമ്മദ്കോയ ആദരിച്ചു. കൺസ്​ട്രക്ഷൻ മെഷിനറി ഓണേഴ്സ്​ സമിതി ഭാരവാഹികളായി തോമസ്​ ഫ്രാൻസിസ് (പ്രസി)​, സി.ജെ. ജിയോ (സെക്ര), എ.എം. ബഷീർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. tr photo3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.