മലപ്പുറം: മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സർക്കാറിനെതിരെയും സ്വപ്ന സുരേഷ് നടത്തിയ കുപ്രചാരണങ്ങളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ആർ.എസ്.എസുമായി ഗൂഢാലോചന നടത്തിയാണ് സ്വപ്ന സുരേഷ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. പി.സി. ജോർജും സ്വപ്ന സുരേഷും നടത്തിയ ഫോൺ സംഭാഷണം ദുരൂഹമാണ്. ആർ.എസ്.എസും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം ഇതോടെ വെളിപ്പെട്ടെന്നും യോഗം ആരോപിച്ചു. ജില്ലയിലെ 16 ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനം നടന്നു. ജില്ല സെക്രട്ടറി കെ. ശ്യാംപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ് എന്നിവർ പെരിന്തൽമണ്ണയിലും സംസ്ഥാന കമ്മിറ്റി അംഗം ടി.പി. രഹനാ സബീന അരീക്കോടും ജില്ല ജോയന്‍റ് സെക്രട്ടറി സി. ഇല്യാസ് മലപ്പുറത്തും എൻ.എം. ഷഫീഖ് നിലമ്പൂരിലും പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.