വളാഞ്ചേരി: വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് (21) പിടിയിലായത്. സ്വകാര്യ ആവശ്യത്തിനെന്നു പറഞ്ഞ് പരിചയമുള്ളവരില്‍നിന്ന് ആഡംബര വാഹനങ്ങള്‍ വാങ്ങുകയും പണമാവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയാണ് പ്രതി ചെയ്യുന്നത്. കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട് വാഹനമാണ് ഇത്തരത്തില്‍ വലിയ വിലയ്ക്ക് പണയം വെച്ചത്. ഇവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, സി.പി.ഒമാരായ ലിജോ, ദീപു, ഗിരീഷ്, ബിനി എന്നിവർ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. മുഹമ്മദ് ആദിൽ MP VNCY Crime 2 Mohd Adil 21.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.