'റോഡ് പണി ഉടൻ പൂർത്തീകരിക്കണം' ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ സബീനാ റോഡിന്‍റെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് മേഖല കോൺഗ്രസ് ആവശ്യപ്പെട്ടു. ചങ്ങരംകുളത്തുനിന്ന് മാമാണിപ്പടി വഴി കക്കിട്ടിപ്പുറം വരെയുള്ള റോഡ് പണി മാസങ്ങളോളമായി മുടങ്ങിക്കിടക്കുകയാണ്. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു ആലങ്കോട് മണ്ഡലം പ്രസിഡന്‍റ് പി.ടി. അബ്ദുൾ കാദർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് മണി മാസ്റ്റർ കണാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ശശി പൂക്കേപ്പുറത്ത്, സുനിത ചെർപുളശ്ശേരി, സി.കെ. മോഹനൻ, ഫൈസൽ സ്നേഹനഗർ, ഷറഫുദ്ദീൻ ആലംകോട്, സലീം ചങ്ങരംകുളം, കെ.വി. ഹുസൈൻ, ഷെമീർ ചമയം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.