നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

മഞ്ചേരി: മഞ്ചേരി-പാണ്ടിക്കാട് റോഡിൽ വള്ളുവങ്ങാട് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. എടരിക്കോട് കോളജ്പടി കാമ്പുറത്ത് പരേതനായ കുഞ്ഞലവി മുസ്​ലിയാരുടെ മകൻ അബ്​ദുൽ ബഷീറാണ് (37) മരിച്ചത്. രാവിലെ 11.30ഓടെയാണ് അപകടം. കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനായ ബഷീർ വിവിധ സ്ഥാപനങ്ങളിൽനിന്ന്​ ഓർഡർ എടുക്കുന്നതിന്​ പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ, ഓട്ടോറിക്ഷ റോഡിൽനിന്ന്​ അഞ്ച് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടി 15 മിനിറ്റോളം എടുത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റനിലയിൽ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരിച്ചു. എസ്.ഡി.പി.ഐ എടരിക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച എടരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഖദീജ. ഭാര്യ: ജസ്ന. മക്കൾ: മിൻഹ, സൻഹ, അഹമ്മദ് റെയ്​ഹാൻ. സഹോദരങ്ങൾ: ഷരീഫ്, മുസ്തഫ, ഹാജറ, ആബിദ. mpg accident death basheer (37) : അബ്​ദുൽ ബഷീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.