ചങ്ങരംകുളം: വളയംകുളം പള്ളിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിന് പിന്നിലെ സത്യമറിയാനാവാതെ കുഴയുകയാണ് അന്വേഷണസംഘം. മേയ് 15ന് പുലർച്ചയാണ് കാർ അജ്ഞാതൻ ഇന്ധനമൊഴിച്ച് കത്തിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ കാറുടമ തീ കെടുത്തുകയായിരുന്നു. കാറിന്‍റെ ടയർ മാത്രമാണ് കത്തിനശിച്ചത്. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പരാതിക്കാർ പൊലീസിന് നൽകിയിരുന്നു. ഉടമ വിദേശത്തായിരുന്നപ്പോൾ ഇടുക്കി സ്വദേശിയായ വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും അയാളാണ് കാർ കത്തിക്കാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. മൂന്നുമാസം മുമ്പും സമാനമായ രീതിയിൽ കാറിന് തീവെച്ചിരുന്നു. അന്നും കാറിന്‍റെ ടയറിന് സമീപത്തുമാത്രമാണ് കത്തിനശിച്ചത്. അന്ന് വീട്ടിൽ സി.സി ടി.വി സ്ഥാപിച്ചിരുന്നില്ല. പരാതിക്കാരൻ സംശയിച്ച വ്യക്തിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും സംഭവത്തിൽ ഇയാൾക്ക് പങ്കില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുതവണ കാർ കത്തിക്കാൻ ശ്രമിച്ചപ്പോഴും പൂർണമായി കത്താതിരുന്നതും ടയറിന്‍റെ ഭാഗം മാത്രം കത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.